വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെളളമെത്തിച്ചത് താത്കാലിക ആശ്വാസമായി. എന്നാല്‍, ബക്കറ്റില്‍ ശേഖരിച്ച വെളളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വാര്‍ഡുകളില്‍ എത്തിക്കുന്നത് വെല്ലുവിളിയായി. പടിക്കെട്ട് കയറിയാണ് പലരും വാര്‍ഡുകളിലെ ടോയ് ലറ്റുകളില്‍ വെളളം എത്തിച്ചത്. വിഷയം വിവാദമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. വൈകുന്നേരത്തിനുളളില്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ജലവിതരണം പൂര്‍വസ്ഥിതിയിലാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
- Home
- Uncategorized
- വെള്ളം തലയിലേറ്റി കൂട്ടിരിപ്പുകാർ, വലഞ്ഞ് രോഗികൾ;കോഴിക്കോട് മെഡിക്കൽ കോളജിലെ ജല വിതരണം വീണ്ടും നിലച്ചു