22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കോവിഡ് കാലത്ത് ജോലി പോയി, ടെക്കി മോഷ്ടാവായി; ഒടുവിൽ പിടി വീണു
Uncategorized

കോവിഡ് കാലത്ത് ജോലി പോയി, ടെക്കി മോഷ്ടാവായി; ഒടുവിൽ പിടി വീണു

ബെംഗളൂരു: ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതിന് മുൻ ഐടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ജാസി അഗർവാൾ എന്ന 26കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കായി നോയിഡയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. എന്നാൽ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

താമസ സ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകളും ഉപകരണങ്ങളും മോഷ്‌ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം മോഷണം. തുടർന്ന് ഇത് കരിഞ്ചന്തയിൽ വിൽക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആളൊഴിഞ്ഞ മുറികളിൽ കയറി ചാർജ് ചെയ്യാൻ വച്ചിരുന്ന ലാപ്‌ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പിജി റസിഡന്റ്സുകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒട്ടേറെ ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പക്കൽ നിന്ന് 16 ലക്ഷത്തോളം വില വരുന്ന 26 ലാപ്ടോപ്പുകൾ പൊലീസ് പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിൽ നിന്നായാണ് ഇവർ മോഷണം നടത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണഅ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

Related posts

ദിവസങ്ങളോളം നിരീക്ഷണം; ഒടുവിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും എക്സൈസ് പിടിയിൽ

Aswathi Kottiyoor

ആദായ നികുതി പരിധിയിൽ മാറ്റമില്ല; മധ്യവർഗത്തിന് നിരാശ

Aswathi Kottiyoor

ഒരു കാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷൻ; കാടുകയറി നശിക്കുന്ന വ‍ടക്കാഞ്ചേരി പദ്ധതി, കണ്ണടച്ച് അധികൃതർ

Aswathi Kottiyoor
WordPress Image Lightbox