21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഉടൻ? സൂചന നൽകി കേന്ദ്രസർക്കാർ നീക്കങ്ങൾ!
Uncategorized

ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഉടൻ? സൂചന നൽകി കേന്ദ്രസർക്കാർ നീക്കങ്ങൾ!

മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ ലഫ്റ്റനന്റ് ഗവർണർക്ക് ബിജെപി പരാതി നൽകിയിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്റ്റ് ഗവർണർ നിയമോപദേശം തേടിയത്. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം എന്നാണ് ലഭിക്കുന്ന സൂചന.

ലഫ്റ്റനന്റ് ഗവർണർ ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തി, നിയമ വിദഗ്ധരുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ഗവർണറുടെ റിപ്പോർട്ട് കണക്കിലെടുത്താകും ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുക.

അതേസമയം, കെജ്‌രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‌രിവാൾ കോടതിയിൽ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹർജി ദില്ലി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2 മണിയോടെ കെജ്‌രിവാളിനെ ഇഡി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇഡി വീണ്ടും നീട്ടി ചോദിക്കാനാണ് സാധ്യത.

Related posts

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

Aswathi Kottiyoor

വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

Aswathi Kottiyoor

വേനൽമഴ അനുഗ്രഹിച്ചത് 4 ജില്ലകളെ മാത്രം, വയനാട് മുന്നിൽ; ഒട്ടും മഴയില്ലാതെ കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox