25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
Uncategorized

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിച്ചു. കേരളത്തിൽ 13 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

പദ്ധതി വേതനം വർധിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന് അനുമതി നൽകിയത്. ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

Related posts

കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി

Aswathi Kottiyoor

ഹോം വർക്ക് ചെയ്യാൻ മറന്നു, പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ, പല്ല് കൊഴിഞ്ഞു തറയിൽ വീണു

Aswathi Kottiyoor

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

Aswathi Kottiyoor
WordPress Image Lightbox