26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വരുണ്‍ ഗാന്ധി മത്സരിക്കില്ല, അമ്മയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങും; കോണ്‍ഗ്രസിലേക്കില്ല
Uncategorized

വരുണ്‍ ഗാന്ധി മത്സരിക്കില്ല, അമ്മയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങും; കോണ്‍ഗ്രസിലേക്കില്ല

ഇത്തവണ വരുണ്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അമ്മ മേനകാ ഗാന്ധിക്കായി പ്രചാരണത്തിനിറങ്ങാനാണ് വരുണിന്റെ തീരുമാനം. നേരത്തെ ബിജെപി സീറ്റ് നിഷേധിച്ച വരുണിനെ അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വരുണ്‍ ക്ഷണം സ്വീകരിച്ചില്ല.

ബിജെപിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ക്ഷണം. കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ച ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണ് വരുണ്‍ ഗാന്ധിയുടെ സീറ്റില്‍ ഉത്തര്‍പ്രദേശ് മന്ത്രി ജിതിന്‍ പ്രസാദയേ സ്ഥാനാര്‍ഥിയാക്കി ബിജെപി പട്ടിക പുറത്തിറക്കിയത്. സീറ്റ് നിഷേധിക്കപ്പെട്ട് മൂന്ന് ദിവസം വരുണ്‍ ഗാന്ധി മൗനത്തിലായിരുന്നു. തീരുമാനം അംഗീകരിക്കാനോ പാര്‍ട്ടിക്കെതിരെ പറയാനോ വരുണ്‍ തയാറായില്ല.

അദ്ദേഹം ഇവിടേക്ക് വന്നാല്‍ ഞങ്ങള്‍ക്ക് സന്തോഷമായിരിക്കും. വിദ്യാസമ്പന്നനാണ്. അദ്ദേഹത്തിന് ക്ലീന്‍ ഇമേജുണ്ട് . ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാല്‍ ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരണമെന്ന് ഞാന്‍ കരുതുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നാണ് വരുണ്‍ ഗാന്ധിയുടെ അമ്മ മേനക ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

പിലിഭിത്തില്‍ സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വരുണിന് സീറ്റ് വാഗ്ദാനം ചെയ്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വരുണ്‍ പലതവണ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി എടുത്തതെന്നാണ് വിലയിരുത്തല്‍.

Related posts

ഇന്ത്യക്കാരെ രോമാഞ്ചം കൊള്ളിച്ച് ദേശീയ ഗാനത്തിന്റെ വാദ്യരൂപം; ഗ്രാമി ജേതാവിനെ പ്രശംസിച്ച് ശശി തരൂര്‍

Aswathi Kottiyoor

വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു

Aswathi Kottiyoor

ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന

Aswathi Kottiyoor
WordPress Image Lightbox