22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്: പ്രതിക്ക് 11 വർഷം തടവ്
Uncategorized

എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്: പ്രതിക്ക് 11 വർഷം തടവ്

കോഴിക്കോട്: എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആയിരുന്ന രാഗേഷ് കെ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോർജ് കെ വി ഹാജരായി.

Related posts

സജി മാത്യൂ ജീവനൊടുക്കിയത് മരുന്നിനായി പണം കടം വാങ്ങേണ്ടി വന്നതിന് പിന്നാലെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന്

Aswathi Kottiyoor

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം, ഒരു മണിക്ക് പൊലീസ്, കണ്ടതോടെ ചിതറിയോട്ടം; വീണത് കിണറ്റില്‍, മരണം

Aswathi Kottiyoor

ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox