22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Uncategorized

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മേപ്പാടി: മേപ്പാടി റിപ്പൺ 52 ൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് പൂക്കോത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്.സഹയാത്രികൻ ചേരമ്പാടി മില്ലത്ത് നഗർ മുഹമ്മദ് ഷിബിലാൽ (18) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞദിവസമായിരുന്നു അപകടം.ബൈക്കിൽ വരികയായിരുന്ന ഇവരുടെ മുന്നിലായി ഒരു ജീപ്പ് യൂ ടേൺ എടുക്കുന്നുണ്ടായിരുന്നു. ജീപ്പിൽ തട്ടാതിരിക്കാനായി ബൈക്ക് റോഡരികിലേക്ക് വെട്ടിച്ചു മാറ്റിയതോടെ റോഡരികിലായുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് സി സി ടി വി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ഇരുവരേയും മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന റാഫി മരണപ്പെടുകയായിരുന്നു.

Related posts

കത്തുന്ന ടോർച്ചുമായി പാതിരാത്രി റെയിൽവേ പാളത്തിലൂടെ പാഞ്ഞ് ‌ദമ്പതികൾ, ഇരുവരുടെയും ഇടപെടലിൽ ഒഴിവായത് വൻദുരന്തം

Aswathi Kottiyoor

150 വര്‍ഷത്തെ പഴക്കം; തെന്നിന്ത്യയുടെ പ്രിയപ്പെട്ട ‘സിനിമാമരം’ കടപുഴകി വീണു

Aswathi Kottiyoor

സ്‌കൂൾ വാഹനങ്ങളിൽ പരിശോധന 17 വരെ

Aswathi Kottiyoor
WordPress Image Lightbox