22.7 C
Iritty, IN
August 22, 2024
  • Home
  • Uncategorized
  • ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും
Uncategorized

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും


ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കുന്നത്.

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ആയിരുന്ന കാലത്ത് 2087 കേസുകളാണ് കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. 3021 കേസുകൾ ഇക്കാലയളവിൽ തീർപ്പാക്കി. 28/03/2019 ന് മുൻപ് ഫയൽ ചെയ്ത കേസുകളും തീർപ്പാക്കിയവയിൽ ഉൾപ്പെടും.

1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഇക്കാലയളിവിൽ തീർപ്പാക്കിയത്. ഇവയിൽ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റീസ് സിറിയക് ജോസഫ് ആണ് തയ്യാറാക്കിയത്. 116 കേസുകളിൽ സെക്ഷൻ 12 പ്രകാരമുള്ള റിപ്പോർട്ട് സർക്കാരിന് നൽകി. അതിൽ 99 റിപ്പോർട്ടുകൾ തയ്യാറാക്കിയത് ജസ്റ്റീസ് സിറിയക് ജോസഫ് ആണ്. 693 കേസുകളാണ് നിലവിൽ തീർപ്പാക്കുവാനുള്ളത്.

Related posts

14കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ‍ മരണം വരെ ജയിലിൽ കി‌ടക്കേണ്ടെന്ന് ഹൈക്കോട‌തി; 20 വർഷം പരോളില്ലാതെ കി‌ടക്കണം

Aswathi Kottiyoor

ആ പയ്യനാണ്, ആവേശം പയ്യനെന്ന് ഞാന്‍ അറിഞ്ഞില്ല’: തുറന്നു പറഞ്ഞ് സത്യരാജ്

Aswathi Kottiyoor

കേളകം രാമച്ചിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox