24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കണ്ടെയ്നർ കപ്പൽ ഇടിച്ച് പാലം തകർന്നു, കാറുകളും ആളുകളും വെള്ളത്തിലേക്ക് വീണു, രക്ഷാപ്രവർത്തനം സജീവം
Uncategorized

കണ്ടെയ്നർ കപ്പൽ ഇടിച്ച് പാലം തകർന്നു, കാറുകളും ആളുകളും വെള്ളത്തിലേക്ക് വീണു, രക്ഷാപ്രവർത്തനം സജീവം

ബാൾട്ടിമോർ: കപ്പൽ ഇടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ പഴയ പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവമുണ്ടായത്. നിരവധി പേർ അപകടത്തിൽപ്പെട്ടതായാണ് വിവരം.

ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്. 3 കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. ബാൾട്ടിമോറിലെ അഗ്നിരക്ഷാ പ്രവർത്തകരും പൊലീസും അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പാലം തകർന്ന സമയത്ത് വെള്ളത്തിലേക്ക് വീണ് പോയ കാറുകളിൽ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്.

അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടതായി ഇനിയും വ്യക്തതയില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. നിരവധി ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 1977ൽ നിർമ്മിതമായ പാലമാണ് തകർന്നത്.

Related posts

നാടൻ പ്രയോഗമല്ല, എംഎം മണി നടത്തിയത് തെറിയഭിഷേകം; എന്തിനും ലൈസൻസുണ്ടെന്ന തെറ്റിധാരണ: ഡീൻ കുര്യാക്കോസ്

Aswathi Kottiyoor

കോട്ടയത്ത് പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

Aswathi Kottiyoor

കോളയാട് കൊമ്മേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox