26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം’; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
Uncategorized

‘കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം’; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്

കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു.

കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങൾ കോടീശ്വരന്‍മാർക്കുള്ളതല്ല. സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Related posts

വാഹനാപകടത്തിൽ വനിതാ എംഎൽഎയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ജെ.ഡി.സി കോഴ്‌സിന് അപേക്ഷിക്കാം

Aswathi Kottiyoor

വാട്സാപ്പ് വഴി മെസേജ്, പണം നല്‍കിയാൽ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യും; വമ്പൻ ലഹരിമരുന്ന് റാക്കറ്റ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox