എസ്.ജെ അര്ജുന് ആണ് ചിത്രം ഒരുക്കുന്നത്. എസ്ജെ അര്‍ജുനും ടി യോഗിരാജും ആണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. മിര്‍ച്ചി ശിവയാണ് രണ്ടാം പാര്‍ട്ടില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നേരത്തെ തന്നെ ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹരീഷ, രാധാ രവി, എം.എസ്. ഭാസ്കർ, കരാട്ടെ കാർത്തി, രമേഷ് തിലക്, അരുൾദോസ്, കൽക്കി, കവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
സൂദു കവ്വും ഒരുക്കിയ നളൻ കുമാരസാമിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് തുടർഭാഗം നിർമ്മിച്ചിരിക്കുന്നതെന്ന് നിർമ്മാതാവ് സിവി കുമാർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണ് കഥയെന്നും അദ്ദേഹം വ്യക്തമാക്കി.
കാർത്തിക് കെ.തില്ലൈയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്, എഡ്വിൻ ലൂയിസ് വിശ്വനാഥ് സംഗീതസംവിധാനവും ഇഗ്നേഷ്യസ് അശ്വിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിവി കുമാറാണ് സൂദു കവ്വും 2 നിർമ്മിക്കുന്നത്. വളരെക്കാലമായി പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടായിരുന്നു സൂദു കവ്വും 2. എന്നാല്‍ നടന് വിജയ് സേതുപതിയുടെ ചില ഡേറ്റ് പ്രശ്നത്താല്‍ മാറ്റിവച്ച സിനിമ പിന്നീട് മിര്‍ച്ചി ശിവയിലേക്ക് വരുകയായിരുന്നു എന്നാണ് കോളിവുഡ് സംസാരം.