25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • തന്റെ സ്പോർട്സ് സൈക്കിൾ അച്ഛന്റെ കൂട്ടുകാരന്റെ മകൾ മോഷ്ടിച്ചെന്ന് പരാതി; കുഴഞ്ഞുമറിഞ്ഞ കേസിൽ ഒടുവിൽ തീർപ്പ്
Uncategorized

തന്റെ സ്പോർട്സ് സൈക്കിൾ അച്ഛന്റെ കൂട്ടുകാരന്റെ മകൾ മോഷ്ടിച്ചെന്ന് പരാതി; കുഴഞ്ഞുമറിഞ്ഞ കേസിൽ ഒടുവിൽ തീർപ്പ്

പാലക്കാട് : സൈക്ലിംഗ് താരമായ പ്ലസ് വൺ വിദ്യാർത്ഥിനി തന്റെ സ്പോർട്ട്സ് സൈക്കിൾ മറ്റൊരു സൈക്ലിംഗ് താരം അപഹരിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആലത്തൂർ ഡിവൈഎസ്പിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി രമ്യമായി പരിഹരിച്ചത്.

തന്റെ പിതാവിന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ മകൾക്ക് വേണ്ടി തന്റെ സ്പോർട്ട്സ് സൈക്കിൾ വാങ്ങിയെന്നും തിരികെ തരാത്തത് കാരണം തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും നെൻമാറ സ്വദേശിനിയായ പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഒടുവിൽ പൊലീസിൽ പരാതി നൽകിയപ്പോൾ എതിർകക്ഷിക്കെതിരെ നടപടിയെടുക്കാതെ തന്റെ സൈക്കിൾ തിരികെ വാങ്ങി തന്നുവെന്നാണ് പരാതി.

എന്നാൽ കേരള ട്രയാതലോൺ അസോസിയേഷന് ഒരു കമ്പനി സ്പോൺസർ ചെയ്ത സ്പോർട്ട്സ് സൈക്കിൾ പരാതിക്കാരിയുടെ പിതാവിന്റെ സുഹൃത്തിന്റെ മകൾക്ക് പരിശീലനത്തിന് നൽകി, എന്നാൽ സൈക്കിൾ തന്റെ മകൾക്ക് സ്വന്തമായി കിട്ടിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചെന്നും ആലത്തൂർ ഡി വൈ എസ് പി കമ്മീഷനെ അറിയിച്ചു. പിന്നീട് പരാതിക്കാരിയുടെ പിതാവിന്റെ ഇടപെടൽ വഴി സൈക്കിൾ തിരികെ വാങ്ങി നൽകിയിട്ടുണ്ട്.

തുടർന്ന് മലമ്പുഴയിൽ നടന്ന സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ എതിർകക്ഷിയുടെ മകൾ പരാതിക്കാരിയുടെ സൈക്കിൾ വാങ്ങി. എന്നാൽ തന്റെ മകൾക്ക് കമ്പനി സ്പോൺസർ ചെയ്ത സൈക്കിൾ തിരികെ നൽകിയില്ലെങ്കിൽ പരാതിക്കാരിയുടെ സൈക്കിൾ തിരികെ നൽകില്ലെന്ന് എതിർകക്ഷി പറഞ്ഞു. ഇതാണ് കേസായത്. തുടർന്ന് ട്രയാതലോൺ അസോസിയേഷനെയും സൈക്കിൾ നൽകിയ കമ്പനി പ്രതിനിധിയെയും വിളിച്ചുവരുത്തി സംസാരിച്ച് യാഥാർത്ഥ്യം എതിർ കക്ഷിയെ ബോധ്യമാക്കി പരാതിക്കാരിക്ക് സൈക്കിൾ തിരികെ വാങ്ങി നൽകിയതായി പൊലീസ് അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന പരാതിക്കാരിയുടെ മനോവിഷമമാണ് പരാതിക്കിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ആലത്തൂർ ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.

Related posts

ബെംഗളൂരുവിൽ മലയാളി നഴ്സറി വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ പ്രിൻസിപ്പൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

Aswathi Kottiyoor

നവകേരള ബസ് വീണ്ടും സ്റ്റാർട്ടായി! യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയ ബസ്സിന് വീണ്ടും അനക്കം

Aswathi Kottiyoor

ഉദ്യോഗസ്ഥരുടെ ‘അദൃശ്യ സാന്നിധ്യം’; തെളിവ് നിറഞ്ഞ ഗോഡൗണുകൾ; തീപിടിത്തം ദുരൂഹമാകുന്നത് എങ്ങനെ?

Aswathi Kottiyoor
WordPress Image Lightbox