25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • 8 ജില്ലകളിൽ നാളെ മഴ സാധ്യത, 3 ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും
Uncategorized

8 ജില്ലകളിൽ നാളെ മഴ സാധ്യത, 3 ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും

മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) മാർച്ച് 22 മുതൽ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേസമയം മാർച്ച് 23ന് ചൂടിന് ആശ്വാസമായി എട്ട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

Related posts

ഹണിട്രാപ്പ്; ദമ്പതിമാര്‍ക്ക് വലിയ ആരാധകര്‍, പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍

Aswathi Kottiyoor

കോട്ടക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Aswathi Kottiyoor

1000 രൂപ പിഴ നൽകി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും പാൻ ആധാർ ബന്ധിപ്പിക്കൽ ; സമയപരിധി നീട്ടില്ല , അവസരം ഈ മാസം 31 വരെ മാത്രം.*

Aswathi Kottiyoor
WordPress Image Lightbox