24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മനുഷ്യ ജീവന് വില കൽപ്പിക്കാത്ത വനം വകുപ്പിന്റെ നടപടി പ്രതിഷേധാർഹം
Uncategorized

മനുഷ്യ ജീവന് വില കൽപ്പിക്കാത്ത വനം വകുപ്പിന്റെ നടപടി പ്രതിഷേധാർഹം

കേളകം: കഴിഞ്ഞ ദിവസങ്ങളിലായി കൊട്ടിയൂർ, കേളകം മേഖലയിലെ കടുവയുടെ സാന്നിധ്യം സ്ഥിരികരിക്കുകയും എന്നാൽ അതിനെ പിടികൂടാതെ സംരക്ഷിക്കുന്ന വനം വകുപ്പിന്റെ നിസാഗത ഏറെ പ്രതിഷേധാർഹമെന്ന് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല സമിതി പറഞ്ഞു. പ്രദേശങ്ങളിലെ കടുവയുടെ സാന്നിധ്യം മൂലം കഴിഞ്ഞ കുറെ ദിവസങ്ങളായി ജനങ്ങൾ കൃഷി ഭൂമിയിലോ, സ്വന്തം വീടിൻ്റെ പുറത്ത് ഇറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണ ജനങ്ങളുടെ സാമ്പത്തികമായും മാനസികമായും തകർക്കുന്ന രീതിയാണ് നിലനിൽക്കുന്നതെന്ന് മേഖല പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.മേഖല ഡയറക്ടർ ഫാ.സന്തോഷ് ഒറവാന്തറ, രൂപത വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ , മേഖല വൈസ് പ്രസിഡന്റ് ഷാലറ്റ് കാരക്കാട്ട് , സെക്രട്ടറി മരിയ വലിയ വീട്ടിൽ , ജോ. സെക്രട്ടറി ജെസ്വിൻ അനുഗ്രഹ , ട്രഷറർ ബ്ലെയിസ് ഞാറയ്ക്കൽ , കോർഡിനേറ്റർ അനന്യ കളപ്പുരയ്ക്കൽ , ആനിമേറ്റർ സി . സൂര്യ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ

നീതി കിട്ടി: ഞങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ അവന് വധശിക്ഷ കിട്ടി’; മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് താജുദ്ദീൻ

Aswathi Kottiyoor

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത 21കാരി മരിച്ചു, 2 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox