23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഗോവന്‍ തീരത്ത് കൂടി വിനോദ സഞ്ചാരിയുടെ കാര്‍ ഡ്രൈവ് വീഡിയോ വൈറല്‍; പിന്നാലെ കേസ്, കാരണം ഇതാണ് !
Uncategorized

ഗോവന്‍ തീരത്ത് കൂടി വിനോദ സഞ്ചാരിയുടെ കാര്‍ ഡ്രൈവ് വീഡിയോ വൈറല്‍; പിന്നാലെ കേസ്, കാരണം ഇതാണ് !

വിനോദയാത്രകൾക്കായി പോകുമ്പോൾ അവിടുത്തെ പ്രാദേശിക നിയമങ്ങൾ കൃത്യമായ അറിഞ്ഞിരിക്കണം എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ​ഗോവയിൽ നിന്നും റിപ്പോർട്ട് ചെയ്തത്. ​ഗോവാ ബീച്ചിൽ എത്തിയ വിനോദ സഞ്ചാരികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായ ഒരു പ്രവർത്തിയാണ് ഇപ്പോൾ നിയമ നടപടികൾക്ക് കാരണമായിരിക്കുന്നത്. ഗോവയിലെ മോർജിം ബച്ചിലെ സംരക്ഷിത കടലാമകളുടെ ആവാസ കേന്ദ്രത്തിലൂടെ വാഹനം ഓടിച്ചതിനാണ് ഇവർക്കെതിരെ അധികൃതര്‍ നിയമ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഗോവയുടെ സംരക്ഷിത കടലാമ വിഭാ​ഗമായ ഒലിവ് റിഡ്‌ലിയുടെ ആവാസ കേന്ദ്രത്തിലൂടെയാണ് സഞ്ചാരികൾ തീർത്തും അശ്രദ്ധമായി വാഹനം ഓടിച്ച് രസിച്ചത്.

സീസണ്‍ സമയത്ത് കടൽത്തീരത്തെ മണ്ണില്‍ കുഴിയുണ്ടാക്കി, മുട്ടയിടുകയാണ് കടലാമകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒലിവ് റിഡ്‌ലി ആമകളുടെ പ്രജനന കേന്ദ്രമാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുന്ന മോർജിം ബീച്ച്. ഈ ബീച്ചില്‍ കൂടിയുള്ള വാഹന സവാരിക്ക് നിരോധനമുണ്ട്. ഇതിനിടെയാണ് വിനോദ സഞ്ചാരികൾ ഈ മേഖലയിലൂടെ തീര്‍ത്തും അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പ്രസ്തുത വീഡിയോ അനുസരിച്ച്, തലേഗാവോ സ്വദേശിയുടെ കാർ ഓടിച്ചിരുന്നത് നിലവിൽ ഗോവയിൽ താമസിക്കുന്ന ദില്ലി സ്വദേശിയാണ്.

Related posts

‘താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ചതാ, ദുഃഖമുണ്ട്, അച്ഛനോട് അൽപം മര്യാദ കാണിക്കണം അനിലേ’: ശശി തരൂർ

Aswathi Kottiyoor

അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

Aswathi Kottiyoor

കൊല്ലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox