20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഇ പി ജയരാജൻ സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ഇടയിലെ പാലം: രമേശ് ചെന്നിത്തല
Uncategorized

ഇ പി ജയരാജൻ സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ഇടയിലെ പാലം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയും പിണറായിയും തമ്മിൽ അന്തർധാരയുണ്ടെന്നും സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ഇടയിലെ പാലം ഇ പി ജയരാജനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഐഎമ്മിൻ്റെ മുഖ്യ ശത്രു ആരാണ്. ഇ പി ജയരാജൻ്റെ പ്രസ്താവന കേട്ടില്ലേ. നാല് ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്നാണ് ഇ പി പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിലാണ് മൽസരമെന്നും പറഞ്ഞു. അത് ബിജെപി പോലും പറഞ്ഞില്ല. ഇതിൽ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ച ചെന്നിത്തല നിരാമയയാണ് ഇപിയുടെ വൈദേകം റിസോർട്ട് നടത്തുന്നതെന്നും ചൂണ്ടിക്കാണിച്ചു. ബിസിനസ്സ് ഇടപാട് നടത്താൻ നേരിൽ കാണേണ്ടതില്ല. ഇ പിയും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള വ്യവസായ ബന്ധം പുറത്തുവന്നു. ബിജെപി മികച്ചതെന്ന് ഇ പി ജയരാജൻ പറയാൻ കാരണമിതാണ്.

Related posts

സപ്ലൈകോ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഉപേക്ഷിക്കുന്നു

Aswathi Kottiyoor

ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിലെത്തി

Aswathi Kottiyoor

പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് വീഡിയോ; യുവാവിന്റെ ആത്മഹത്യയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox