24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിഴിഞ്ഞംതുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാഅവാർഡ്,ഇന്ത്യയിലെ ഏറ്റവും സുരക്ഷിതതുറമുഖം ലക്ഷ്യമെന്ന് അദാനിപോര്‍ട്സ്
Uncategorized

വിഴിഞ്ഞംതുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാഅവാർഡ്,ഇന്ത്യയിലെ ഏറ്റവും സുരക്ഷിതതുറമുഖം ലക്ഷ്യമെന്ന് അദാനിപോര്‍ട്സ്

തിരുവനന്തപുരം:അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി.ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്..ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്‍റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു., “ലോകത്ത് എവിടെയും അവരുടെ ജോലിയിലൂടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ നിയമനിർമ്മാണം മാത്രം മതിയാകില്ലെന്ന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റോബിൻസൺ പറഞ്ഞു.

Related posts

പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരി, ലോക്സഭയിൽ ഫോറൻസിക് പരിശോധന; പ്രതിഷേധവുമായി പ്രതിപക്ഷം

Aswathi Kottiyoor

തൊഴിലുറപ്പ്‌ പദ്ധതി: വേതനം വർധിപ്പിക്കണം -പാർലമെന്റ് സമിതി

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; കാര്‍ യാത്രക്കാര്‍ക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox