മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന റോഡ് ഷോയിൽ പാലക്കാട് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ എൻഡിയെ സ്ഥാനാർത്ഥികളും പങ്കെടുക്കും. റോഡ് ഷോയുടെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കങ്ങളും പാലക്കാട് പൂർത്തിയായി.
3000ത്തോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് പാലക്കാട് നഗരം. രാവിലെ 7 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം എ – ക്ലാസ് മണ്ഡലമായ പാലക്കാട്ടെ ഉൾപ്പെടെ വിജയസാധ്യതയ്ക്ക് ഗുണം ചെയ്യും എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.