24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒടുവിൽ സി.എ.എ കേസുകൾ പിൻവലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
Uncategorized

ഒടുവിൽ സി.എ.എ കേസുകൾ പിൻവലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കെതിരെ എടുത്ത കേസുകൾ ഒടുവിൽ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.

സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉൾപ്പെടെ എടുത്ത നൂറുകണക്കിനു കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 69 കേസുകൾ മാത്രമാണു പിൻവലിച്ചതെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. 600ലേറെ കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗുരുതര സ്വഭാവമുള്ളതോ അപേക്ഷ നൽകാത്തതോ ആയ കേസുകളാണ് പിൻവലിക്കാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് കേസുകളെല്ലാം പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും നിർദേശം നൽകിയിരിക്കുന്നത്.

Related posts

കെഎസ്‌ആർടിസിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈമുതൽ ഓൺലൈനാകും

Aswathi Kottiyoor

ചാലിയാറിൽ കുട്ടികൾ ഒഴുക്കിൽ പെട്ടു; തെരച്ചിൽ തുടരുന്നു

Aswathi Kottiyoor

ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയാണ് ഗോഡ്സെയെന്ന് എബിവിപി, കോലം കത്തിച്ചു; എൻഐടിക്ക് മുന്നിൽ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox