24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയ സ്വകാര്യ ബസ് കാസര്‍കോട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
Uncategorized

കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയ സ്വകാര്യ ബസ് കാസര്‍കോട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related posts

സ്വാതന്ത്ര്വദിനത്തിലെ ‘തോക്കുപ്രദർശനം അന്വേഷിക്കും

Aswathi Kottiyoor

നാലാം ദിവസവും വില വര്‍ധിച്ചില്ല; ആശ്വാസത്തിൽ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍

Aswathi Kottiyoor

പ്രവാസി ഇന്ത്യക്കാരൻ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox