• Home
  • Uncategorized
  • പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍
Uncategorized

പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍

പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഇരുവര്‍ക്കുമുണ്ട്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചാല്‍ പോവുന്നതാണ് നല്ലതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഓരോ വ്യക്തികള്‍ക്കും അവരുടേതായ സ്വാതന്ത്യമുണ്ട്. അവരെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനമാണ്. പാര്‍ട്ടിയെ സംബന്ധിച്ചും ശരിയായ തീരുമാനമാണ്. കാരണം ഇവര്‍ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ യോഗ്യരല്ല. ഒരു വ്യക്തി പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒരു നഷ്ടവുമില്ല. പ്രസ്ഥാനമാണ് വലുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Related posts

സുല്‍ത്താൻ ബത്തേരിയിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; ഹെലികോപ്ടറില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന

Aswathi Kottiyoor

ആപ്പിൾ ഇനി ഇന്ത്യയ്ക്കും സ്വന്തം; മുംബൈ സ്റ്റോർ തുറന്നുനൽകി ടിം കുക്ക്–

Aswathi Kottiyoor

കള്ളക്കുറിച്ചി മദ്യദുരന്തം: വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox