24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്ന് 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു. ഡി.ആർ.ഐ.യും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ്
2.262 കിലോ ഗ്രാം സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് 15 ന് രാത്രി 11.30 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി അബ്ദുൾ റഹ്മാൻ മുഹമ്മദിൽ നിന്ന് 76 ലക്ഷം വില മതിക്കുന്ന 1176 ഗ്രാം സ്വർണം പിടിച്ചു. ഷൂസിനുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി റഫീഖ് മീത്തലിൽ നിന്നും 71 ലക്ഷം വിലമതിക്കുന്ന 1086 ഗ്രാം സ്വർണവും പിടിച്ചു. ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഡി.ആർ.ഐ. കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
അസി. കമ്മീഷണർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് യൂണിറ്റും പരിശോധനയിൽ പങ്കെടുത്തു.

Related posts

ആള്‍ത്താമസമില്ലാത്ത വീടിന് പിന്നിൽ ഒമ്പത് കഞ്ചാവ് പൊതികൾ

Aswathi Kottiyoor

പൂരം കലക്കൽ: മന്ത്രിസഭായോഗത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി രാജൻ; കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും

Aswathi Kottiyoor
WordPress Image Lightbox