21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അടക്കാത്തോട് പൊട്ടനാനിക്കവലയിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ പിടികൂടാൻ നടപടി ആരംഭിച്ചു. മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം
Uncategorized

അടക്കാത്തോട് പൊട്ടനാനിക്കവലയിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ പിടികൂടാൻ നടപടി ആരംഭിച്ചു. മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം

അടക്കാത്തോട് പൊട്ടനാനിക്കലിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ മയക്കുവെടി വച്ച് പിടികൂടും.കാസർഗോഡ് നിന്നുള്ള മയക്ക് വെടി വിദഗ്ദൻ്റെ നേതൃത്വത്തിലാണ് കടുവയെ മയക്ക് വെടിവച്ച് പിടികൂടുന്നത്. കടുവ അവശനാണെന്നാണ് വനം വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് സ്ഥലത്ത് സണ്ണി ജോസഫ് എംഎൽഎ, മറ്റ് ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിച്ചേർന്നു. പ്രദേശവാസികൾ അടക്കം രോക്ഷാകുലരാണ്. കടുവയെ പിടികൂടാതെ ആരെയും വിടില്ല എന്ന നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചിറകുഴി ബാബുവിന്റെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്.

Related posts

നടൻ ദർശന് കുരുക്ക് മുറുകുന്നു; രേണുകാ സ്വാമിയെ എത്തിച്ച ഡ്രൈവർ കീഴടങ്ങി

Aswathi Kottiyoor

വര്‍ണാഭമായി ലുലു മലര്‍വാടി ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ചിത്രരചനാമത്സരങ്ങള്‍ നടന്നു

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്ഫോടനം: 150ഓളം വീടുകൾക്ക് കേടുപാടുകൾ; നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

Aswathi Kottiyoor
WordPress Image Lightbox