21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പനടുത്ത് നിന്ന് ഫോട്ടോ; യുവാക്കള്‍ക്കെതിരെ നടപടി
Uncategorized

രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പനടുത്ത് നിന്ന് ഫോട്ടോ; യുവാക്കള്‍ക്കെതിരെ നടപടി

ഇടുക്കി: മൂന്നാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്‍റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ , രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

ഇരുവരും ചേര്‍ന്ന് കട്ടക്കൊമ്പനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോയും ഈ ഫോട്ടോകളും പ്രചരിച്ചതോടെയാണ് നടപടി. സെന്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. രവി ഫോട്ടോയും വീഡിയോയും പകര്‍ത്തി.

ഫോട്ടോയും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.

നാല് ദിവസം മുമ്പ് മൂന്നാറില്‍ സെവൻമല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷനില്‍ കട്ടക്കൊമ്പനിറങ്ങുകയും ഏറെ നേരം പ്രദേശവാസികള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു. കട്ടക്കൊമ്പനാണെങ്കില്‍ പേടിക്കണമെന്ന നിലയിലാണ് നാട്ടുകാരുടെ ചിന്ത. മുമ്പ് രണ്ട് പേരെ കൊലപ്പെടുത്തിയത് ഈ ആനയാണെന്ന സംശയമാണ് പേടിക്ക് കാരണം.
ഇത്രയും പേടിക്കേണ്ട ആനയുടെ തൊട്ടരികില്‍ പോയി നിന്ന് ഫോട്ടോ എടുത്തുവെന്നത് മരണം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്, നടപടി വേണമെന്നും സമൂഹമാധ്യമങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു.

Related posts

കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

Aswathi Kottiyoor

പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം വരും;കാട്ടിൽ വെള്ളവും തീറ്റയും ഉറപ്പാക്കാൻ വഴി തേടാൻ നിര്‍ദേശം

Aswathi Kottiyoor

മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻ്റെ അമ്മ വീട്ടില്‍ കഴുത്തുമുറിച്ചു മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox