24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കഴിഞ്ഞ 5വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോ?യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധമെന്ന് പിണറായി
Uncategorized

കഴിഞ്ഞ 5വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോ?യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധമെന്ന് പിണറായി

സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു.പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല.കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ.സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി..കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു തിരിച്ചടി നേരിട്ടത് ആണ് ഇതിനു കാരണം.

കേരളക്കാരുടെത് ശുദ്ധ മനസാണ് . രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. ഇത്തവണ കോൺഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതു പക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടായിരുന്നില്ല.വയനാടിന്‍റെ ജീവൽ പ്രശ്നങ്ങളിൽ ഒന്നും രാഹുൽ ഇടപെട്ടില്ല.ലോക്സഭയിൽ ഉന്നയിക്കാൻ പോലും രാഹുൽ തയ്യാറായില്ല..
പൗരത്വനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിലെ എംപി എന്തെങ്കിലും പറഞ്ഞോ?അന്നത്തെ പ്രതിഷേധങ്ങളിൽ രാഹുലിനെക്കാൾ കൂടുതൽ ആനി രാജ രംഗത്ത് ഉണ്ടായിരുന്നു.ജനങ്ങൾക്ക് കുറ്റബോധം ഉണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ യുഡിഎഫിന് ന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം ഉണ്ട്..രാഹുൽ ഗാന്ധിയുടെ നേത്രത്തിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്ത്.. CAA യെ കുറിച്ചു രാഹുല്‍ എന്തെങ്കിലും മിണ്ടിയോയെന്നും പിണറായി ചോദിച്ചു

Related posts

ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം: വനം മന്ത്രി

Aswathi Kottiyoor

‘ഞാൻ കണ്ടത് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ, കഴിഞ്ഞ ദിവസം കണ്ടത് കിതച്ച് ലോറിയുടെ പുറകിൽ പിടിച്ച് ജാഥ നടത്തുന്നത്’; സുരേഷ് ഗോപിയെ പരിഹസിച്ച് എ.വിജയരാഘവൻ

Aswathi Kottiyoor

അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും കുടുംബത്തേയും യുവാവ് ആക്രമിച്ചു; സംഭവം കൊട്ടിയൂരിൽ

Aswathi Kottiyoor
WordPress Image Lightbox