24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊളക്കാട് ഗവ. എൽ.പി സ്കൂളിൽ ദന്തപരിശോധനാ ക്യാമ്പും പഠനോത്സവവും സംഘടിപ്പിച്ചു
Uncategorized

കൊളക്കാട് ഗവ. എൽ.പി സ്കൂളിൽ ദന്തപരിശോധനാ ക്യാമ്പും പഠനോത്സവവും സംഘടിപ്പിച്ചു

കൊളക്കാട്: കൊളക്കാട് ഗവ. എൽ.പി സ്ക്കൂൾ 68ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദന്തപരിശോധനാ ക്യാമ്പും പഠനോത്സവവും സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.ജി. ഈപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡന്റൽ അസോസിയേഷൻ നോർത്ത് മലബാർ ബ്രാഞ്ച് പരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ വി. വിഭു ദന്ത പരിചരണത്തെ കുറിച്ച് ക്ലാസ് നയിച്ചു. ഡോക്ടർമാരായ വി.പി. നിഖിൽ, കെ. വിനീത, ടി.പി.ശ്രീഷ്മ, സൗമ്യ മോഹൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറു കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് നടന്ന പഠനോൽസവം കണിച്ചാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോജൻ എടത്താഴെ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ 2023- 24 വർഷത്തിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിവിധ പ0ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും അവതരണവും പഠനോത്സവത്തോടൊപ്പം നടന്നു. സ്ക്കൂൾ പ്രഥമാധ്യാപിക വി .പി ജ്യോതി ലക്ഷ്മി, കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. സുനിൽ കുമാർ, ഇ.സി. ബാലൻ, സി.റെനീഷ്, ജിംസി സന്തോഷ്, പി. ആർ അക്ഷര എന്നിവർ സംസാരിച്ചു.

Related posts

കുത്തൊഴുക്കുള്ള പുഴയില്‍ സ്പീഡ് ബോട്ട് അഭ്യാസം; തലകീഴായി മറിഞ്ഞു, യുവാക്കളെ കയര്‍ കെട്ടി രക്ഷപ്പെടുത്തി

Aswathi Kottiyoor

തിരുവന്തപുരത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി

Aswathi Kottiyoor

സപ്ലൈക്കോ പ്രതിസന്ധി; സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സിപിഐ തൊഴിലാളി യൂണിയന്‍

Aswathi Kottiyoor
WordPress Image Lightbox