23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം
Uncategorized

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിൻസിപ്പൽ ചുമതല നൽകാൻ നീക്കം. എംഎസ്എം കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നൽകിയേക്കും. പ്രിൻസിപ്പലിന്റെ പൂർണ്ണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന് സിൻഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു. സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിന് ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.കേസിലെ കഴിഞ്ഞ വര്‍ഷം ജൂൺ 23നാണ് നിഖിൽ തോമസ് പൊലീസിന്‍റെ പിടിയിലായത്.

Related posts

കേരള-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് നേതാക്കള്‍; കെപിസിസി ‘സമരാഗ്നി’ക്ക് കാസര്‍കോട് തുടക്കം

Aswathi Kottiyoor

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

വഴി ചോദിക്കുന്നതിനിടെ യുവതികൾ ഭയന്നോടി, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് സന്യാസിമാർക്ക് മർദ്ദനം: ബംഗാളിൽ 12 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox