26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം
Uncategorized

കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിലാണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം.

ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനപാലകർക്കൊപ്പം തുരത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന പ്രസാദിനെ ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ എത്തി പ്രസാദിനെ ആദ്യം ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഊട്ടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലഗിരിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മൂന്നാമത്തെയാളെയാണ് കാട്ടാന ആക്രമിച്ചുകൊന്നത്.

Related posts

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോ​ഗിക്കരുത്

Aswathi Kottiyoor

8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ

Aswathi Kottiyoor

ഇടിമിന്നൽ, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; തിരുവനന്തപുരമടക്കം 3 ജില്ലകളിൽ മഴ സാധ്യത, പുതിയ അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox