24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • യാത്ര തുടരാം, പാലം വരാൻ കാരണമായവർ തുറന്നപ്പോൾ പടിക്ക് പുറത്ത്, ക്രെഡിറ്റ് അടിച്ച് മാറ്റി ഉദ്യോഗസ്ഥർ
Uncategorized

യാത്ര തുടരാം, പാലം വരാൻ കാരണമായവർ തുറന്നപ്പോൾ പടിക്ക് പുറത്ത്, ക്രെഡിറ്റ് അടിച്ച് മാറ്റി ഉദ്യോഗസ്ഥർ

ഏലപ്പാറ: വർഷങ്ങൾ നീണ്ട പോരാട്ടത്തിനും ഹൈക്കോടതി ഇടപെടലിനുമൊടുവിൽ നിർമാണം പൂർത്തിയാക്കിയ ഇടുക്കി മ്ലാമലയിടെ ശാന്തിപ്പാലം തുറന്നു. നാട്ടുകാർ നിർമിച്ച പഴയ പാലം തകർന്ന് അഞ്ചു വർഷത്തിന് ശേഷമാണ് ശാന്തിപ്പാലത്ത് പുതിയ പാലം പണിതത്. മ്ലാമല ഫാത്തിമ മാത സ്കൂളിലെ കുട്ടികളുടെ പോരാട്ടത്തിനാണ് ഇതോടെ ഫലം കാണുന്നത്.

പെരിയാറിനു കുറുകെ 1984-ൽ ജനങ്ങൾ നിർമിച്ച പാലം 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയിരുന്നു. ഇതോടെ അയ്യപ്പൻകോവിൽ, ഏലപ്പാറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര മുടങ്ങി. തുടർന്ന് നാട്ടുകാർ നിർമിച്ച പാലവും രണ്ടു തവണ മലവെള്ള പാച്ചിലിൽ തകർന്നു. പുറം ലോകത്തെത്താനുള്ള മാർഗ്ഗം അടഞ്ഞതോടെ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾ 2020 ൽ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ അനുവദിച്ച ആറു കോടി രൂപ ചെലവഴിച്ചാണ് ശാന്തിപ്പാലത്ത് പുതിയ പാലം പണിതത്. 80 മീറ്റർ നീളത്തിൽ പത്തര മീറ്റർ വീതിയിലാണ് പുതിയ പാലം പണിതത്. ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഓൺ ലൈനായി പാലം ഉദ്ഘാടനം ചെയ്തു. അതേ സമയം പാലം പണിയുന്നതിന് കാരണക്കാരായ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ അഞ്ചു കുട്ടികളെ ക്ഷണിക്കാനോ വേദിയിലിരുത്തി അനുമോദിക്കാനോ സംഘാടകർ തയ്യാറാകാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്.

Related posts

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി; സംഭവം വിചാരണക്ക് ശേഷം തിരികെ പോകുന്നവഴി

Aswathi Kottiyoor

കിട്ടാനുള്ളത് 82 ലക്ഷം രൂപ’; കരുവന്നൂർ ബാങ്കിൽ നിന്ന് പണം കിട്ടാൻ പദയാത്രയുമായി നിക്ഷേപകൻ

Aswathi Kottiyoor

തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് 10000 രൂപയും 2 ലക്ഷം വിലവരുന്ന സ്വര്‍ണവും കവര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox