24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പോക്‌സോ കേസിൽ പ്രതിക്ക് 60 വർഷം തടവ്
Uncategorized

പോക്‌സോ കേസിൽ പ്രതിക്ക് 60 വർഷം തടവ്

മട്ടന്നൂർ: ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകനായ പ്രതിയെ 60 വർഷം തടവിനും 1,60,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. ഉളിക്കൽ നുച്യാട് സ്വദേശി അബ്ദുൾ കരീ(47)മിനെയാണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.1,30,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.
2020ൽ ഉളിക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.കുട്ടിയെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. എസ്.ഐ. ടി.ആർ.ശ്യാമളയാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

Related posts

മലപ്പുറത്ത് 14കാരിയായ പോക്സോ അതിജീവിതയ്ക്ക് ഒന്നര വയസ്സുള്ള കുഞ്ഞിനെ വിട്ടുനൽകി

Aswathi Kottiyoor

കൊൽക്കത്തയിലെ പീഡനം: പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാൻ സിബിഐ

Aswathi Kottiyoor

‘ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും’, കൊച്ചി അവയവക്കടത്ത് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox