27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി
Uncategorized

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദിൽ കർഷക റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവരും റാലിയില്‍ പങ്കെടുത്തിരുന്നു. കർഷകർക്കുള്ള കടം എഴുതിത്തള്ളൽ, കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വിള ഇൻഷുറൻസ് പദ്ധതി പുനഃക്രമീകരിക്കൽ, കയറ്റുമതി ഇറക്കുമതി നയങ്ങൾ രൂപീകരിക്കുമ്പോൾ വിളകളുടെ വില സംരക്ഷിക്കൽ എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്തു.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമാക്കി വന്‍ വാഗ്ദാനങ്ങളും രാഹുല്‍ നടത്തിയിരുന്നു. ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗ്യാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

Related posts

അതിര്‍ത്തിയില്‍ അനധികൃത മദ്യവില്‍പന; കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ മലയാളികളുടെ ഒഴുക്ക്

Aswathi Kottiyoor

വാളയാർ കേസിലെ പ്രതികളുടെ ദുരൂഹ മരണം: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പൊലീസിനും സിബിഐക്കും കത്ത്

Aswathi Kottiyoor

ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം; സംഭവം മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ; ജീവനക്കാരനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox