24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ശമ്പളം ലഭിച്ചില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ‍ജീവനക്കാരൻ
Uncategorized

ശമ്പളം ലഭിച്ചില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ‍ജീവനക്കാരൻ

ഇടുക്കി: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരൻ. ഇടുക്കിയിലെ മൂന്നാർ-ഉദുമൽപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ​‍‍‍ഡ്രൈവർ കെ.എസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. അര മണിക്കൂറോളം ജയകുമാർ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മന്ത്രിയുടെ വാക്ക് പാഴ്‌വാക്ക് എന്നെഴുതിയ ഫ്ലക്സ് സമീപത്ത് വച്ചായിരുന്നു ജീവനക്കാരന്റെ പ്രതിഷേധം.

ശമ്പളം മുടങ്ങുമ്പോൾ ഓരോ തവണയും ഓരോ ഉറപ്പാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്നത്. എന്നാൽ വാക്കും ഉറപ്പും പാലിക്കപ്പെടുന്നില്ല എന്ന പരാതിയും കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നു. ഇത് കണ്ടെങ്കിലും അധികാരികൾ എന്തെങ്കിലും നടപടികൾ സ്വീകരിക്കട്ടെയെന്ന പ്രത്യാശയാണ് ജയകുമാറിനെ പോലെയുള്ള ജീവനക്കാർക്കുള്ളത്.

Related posts

പത്മജയ്ക്ക് എതിരായ പരാമര്‍ശം: രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി യോഗത്തിൽ വിമര്‍ശനം

Aswathi Kottiyoor

15 പ്രോ മാക്സിനെയും എസ്23 അൾട്രയെയും മറികടന്നു; മികച്ച സ്മാർട്‌ഫോൺ പുരസ്‌കാരം പിക്‌സൽ 8 സീരീസിന്

Aswathi Kottiyoor

കണ്ണൂർ സ്വദേശി കാനഡയിൽ ബോട്ടിൽ നിന്ന് വീണു മരിച്ചു;

Aswathi Kottiyoor
WordPress Image Lightbox