23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ വീൽചെയറും ഇലക്ടോണിക്‌സ് ചക്ര വാഹനവും വിതരണം ചെയ്തു
Uncategorized

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ വീൽചെയറും ഇലക്ടോണിക്‌സ് ചക്ര വാഹനവും വിതരണം ചെയ്തു

ഇരിട്ടി: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി നഗരസഭ ഭിന്ന ശേഷിക്കാർക്ക് വീൽ ചെയറും ഇലക്ടോണിക്‌സ് ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രണ്ട് വീതം ഇലക്ട്രോണിക്‌സ് ചക്ര വാഹനങ്ങളും വീൽചെയറുകളുമാണ് വിതരണം ചെയ്തത്. ചെയർപേഴ്‌സൺ കെ . ശ്രീലത വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി .പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ .കെ. രവീന്ദ്രൻ, കെ .സുരേഷ്, നഗരസഭ കൗൺസിലർമാരായ പി .വി. ശ്രീജ, കെ .നന്ദനൻ, കെ. കെ. അജേഷ്, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരിവീട്ടിൽ, ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

പത്തനംതിട്ട അടൂർ കാറപകടം ; ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

വന്ദേഭാരത് 3 മണിക്കൂർ 12 മിനിറ്റിൽ എറണാകുളത്ത്; ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്

Aswathi Kottiyoor

ഓണാഘോഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox