24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒറ്റനോട്ടത്തിൽ ഒരു ആക്രിക്കട; ആക്രി ശേഖരിക്കുന്നു, വിൽക്കുന്നു; അകത്തെ ഷെഡിൽ നിന്ന് പിടിച്ചത് 2000 കിലോ ചന്ദനം
Uncategorized

ഒറ്റനോട്ടത്തിൽ ഒരു ആക്രിക്കട; ആക്രി ശേഖരിക്കുന്നു, വിൽക്കുന്നു; അകത്തെ ഷെഡിൽ നിന്ന് പിടിച്ചത് 2000 കിലോ ചന്ദനം

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്. 2000കിലോ ചന്ദം പിടികൂടി. വാണിയംകുളത്താണ് ആക്രി കട പ്രവർത്തിച്ചിരുന്നത്. പുറമേ നിന്ന് നോക്കിയാൽ ആർക്കും സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു പ്രവർത്തനങ്ങൾ. ആക്രി സാധനങ്ങൾ പലയിടത്ത് നിന്നായി ശേഖരിച്ച് സൂക്ഷിക്കുന്നു, പിന്നീട് പുറത്തേക്ക് കൊണ്ടുപോയി വിൽക്കുന്നു ഇതായിരുന്നു അവരുടെ രീതി.

പിന്നീട് ചില സംശയങ്ങൾ തോന്നി വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2000 കിലോ ചന്ദനം പിടികൂടിയിരിക്കുന്നത്. ആക്രി കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ചന്ദനം. ഇപ്പോൾ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ വൻസംഘമാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിലാണ് അധികൃതർ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ പേർ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Related posts

എന്തൊക്കെയാടാ കൊച്ചു മലയാള സിനിമയില്‍ സംഭവിക്കുന്നത്; മൂന്നര മാസത്തില്‍ സംഭവിച്ചത്, 1000 കോടി ഓണ്‍ ദ വേ.!

Aswathi Kottiyoor

സ്കൂളിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

Aswathi Kottiyoor

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

Aswathi Kottiyoor
WordPress Image Lightbox