24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭീതിയൊഴിയുന്നില്ല; മൂന്നാറിൽ കാട്ടാനകൂട്ടം, നേര്യമംഗലത്ത് മരിച്ച ഇന്ദിരയുടെ വീടിന് സമീപം കാട്ടാന
Uncategorized

ഭീതിയൊഴിയുന്നില്ല; മൂന്നാറിൽ കാട്ടാനകൂട്ടം, നേര്യമംഗലത്ത് മരിച്ച ഇന്ദിരയുടെ വീടിന് സമീപം കാട്ടാന

ഇടുക്കി: ഇടുക്കി ജില്ലയില്‍ കാട്ടാന ഭീഷണി ഒഴിയുന്നില്ല. മൂന്നാറിൽ വീണ്ടും കാട്ടാന കൂട്ടത്തോടെയെത്തി ഭീതി പരത്തി. മൂന്നാറിലെ സെവൻ മല പാർവതി ഡിവിഷനിലാണ് കാട്ടാന കൂട്ടത്തോടെ എത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളെല്ലാം കാട്ടാനയെ കണ്ട് പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എസ്റ്റേറ്റിലെ പാർവതി ഡിവിഷനിൽ നാട്ടുകാർ കട്ട കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന എത്തി. നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും നാട്ടുകാർ കടുത്ത പരിഭ്രാന്തിയിലാണ്.

ജനവാസമേഖലയുടെ അടുത്തേക്ക് എത്തിയ കാട്ടാനയെ നാട്ടുകാർ തന്നെയാണ് പാട്ട കൊട്ടിയും ഒച്ചവെച്ചും തുരത്തിയത്. ഇതിനുശേഷമാണ് തോട്ടം തൊഴിലാളികൾ ജോലിക്കും കുട്ടികൾ സ്കൂളിലേക്കും പോയത്.

നേര്യമംഗലം കാഞ്ഞിരവേലിയിലും വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ഏക്കറോളം കൃഷിയാണ് നശിപ്പിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ വീടിനു സമീപത്താണ് വീണ്ടും കാട്ടാന എത്തിയത്. ഇന്ദിരയുടെ മരണത്തിനുശേഷം പ്രദേശത്ത് 24 മണിക്കൂറും ആർ ആർ ടി സംഘത്തിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും ഇത് നടപ്പിലായിട്ടില്ല. പ്രതിരോധ മാർഗങ്ങൾ പ്രഖ്യാപനം മാത്രമാകുകയാണെന്ന് ആരോപിച്ച് ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കാഞ്ഞിരവേലിയിലെ നാട്ടുകാർ.

Related posts

കിതപ്പിനൊടുവിൽ കുതിച്ച് സ്വർണവില; ആശങ്കയോടെ ഉപഭോക്താക്കൾ

Aswathi Kottiyoor

മേഘമലയിൽ തന്നെ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ; നിരീക്ഷിച്ച് വനം വകുപ്പ്, സഞ്ചാരികൾക്കുള്ള നിരോധനം തുടരും

Aswathi Kottiyoor

നിയമം എല്ലാവർക്കും ഒരുപോലെയെന്ന് അമിത് ഷാ; ഗുസ്‌തി താരങ്ങളുമായി രണ്ടുമണിക്കൂർ ചർച്ച

Aswathi Kottiyoor
WordPress Image Lightbox