24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം
Uncategorized

റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം

കർണാടകയിലെ ബെലഗാവിയിൽ സർക്കാർ ബസ്സിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സർക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്.

വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയിൽ പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അവർ മരിക്കുകയായിരുന്നു. മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ബെല​ഗാവിയിൽ നിന്നുള്ള വയോധികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

കൂത്തുപറമ്പ് പ്രീമിയർ ലീഗ് T 20 ക്രിക്കറ്റ്‌ 2023 സീസൺ 2 സമാപിച്ചു.

Aswathi Kottiyoor

കെജ്‌രിവാളിൻ്റെ പിഎയെ പുറത്താക്കി വിജിലന്‍സ്; ആംആദ്മിയ്ക്ക് തിരിച്ചടി തുടരുന്നു

Aswathi Kottiyoor

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox