31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ചാരായ നിർമാണത്തിന് വാഷ് സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ
Uncategorized

മട്ടന്നൂർ ചാരായ നിർമാണത്തിന് വാഷ് സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ


മട്ടന്നൂർ: ചാരായ നിർമാണത്തിനായി വാഷ് സൂക്ഷിച്ചതിന് ചാവശ്ശേരിപ്പറമ്പ് സ്വദേശി കെ.പി. കൃഷ്ണണൻ (53) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. ചാരായ നിർമാണത്തിനായി സൂക്ഷിച്ച 15 ലിറ്റർ വാഷ് കണ്ടെടുത്തു.

മട്ടന്നൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രന്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിലെ മൺപാത്ര നിർമാണ കോളനിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ഉത്തമൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.കെ. സജേഷ്, വി.എൻ. സതീഷ്, മഞ്ജു വർഗീസ്, കെ.ടി. ജോർജ് എന്നിവർ പങ്കെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ

Aswathi Kottiyoor

രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

Aswathi Kottiyoor

ആലപ്പുഴയിൽ സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox