24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി
Uncategorized

ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇൻറേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഡോ. കാർത്തികേയെൻറ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ അധികൃതരും സ്റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.

Related posts

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

Aswathi Kottiyoor

നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി! പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്; സെമി ഫൈനല്‍ പ്രതീക്ഷ

Aswathi Kottiyoor

വിവാഹസംഘം സഞ്ചരിച്ച വാനിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി, 9 മരണം

Aswathi Kottiyoor
WordPress Image Lightbox