24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സിഎഎ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം , എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും- വി ഡി സതീശൻ
Uncategorized

സിഎഎ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം , എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും- വി ഡി സതീശൻ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിഎഎയ്ക്കെതിരായി സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും മുന്നിട്ട് ഇറങ്ങുമെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു. കേസ് സുപ്രീം കോടതിയിൽ തുടരുമ്പോഴുള്ള ഈ നീക്കം ബിജെപി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. സി എ എയ്ക്കെതിരായുള്ള സംസ്ഥാന സർക്കാർ ശ്രമം ആത്മാർത്ഥ ഇല്ലാത്തതാണ്. അന്ന് സമരം ചെയ്തവർ ഇന്നും കോടതി കയറി ഇറങ്ങുകയാണ്. പൊലീസെടുത്ത 835 കേസുകളിൽ പിൻവലിച്ചത് 69 കേസുകൾ മാത്രം. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ആത്മാർത്ഥത ഇല്ല എന്നത് വ്യക്തമാണ്. അഞ്ച് കൊല്ലമായി എന്തുകൊണ്ടാണ് കേസുകൾ പിൻവലിക്കാതിരുന്നത് എന്നതിൽ മറുപടി വേണമെന്നും വി ഡി സതീശൻ തുറന്നടിച്ചു. കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ സ്ഥാനാർഥിത്വത്തെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. അധികാരത്തിൽ നിന്ന് മോദിയെ നീക്കം ചെയ്യാൻ ആണ്‌ കോൺഗ്രസ്‌ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related posts

ഡെങ്കിപ്പനി ബാധിച്ച്‌ എട്ടുവയസുകാരി മരിച്ചു –

Aswathi Kottiyoor

കളിക്കുന്നതിനിടെ ടെക്സ്റ്റൈല്‍ ഷോറൂമിലെ ഗ്ലാസ് ഡോർ തകർന്ന് ദേഹത്ത് വീണു, അടിയില്‍പ്പെട്ട കുഞ്ഞിന് ദാരുണാന്ത്യം

Aswathi Kottiyoor

25 വര്‍ഷം നീണ്ട വ്യാജ ചികിത്സ’: റോഷ്നി ക്ലിനിക്കിലെ ‘ഡോക്ടര്‍’ ഒടുവില്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox