23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക അടയ്ക്കണം
Uncategorized

ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക അടയ്ക്കണം

ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് മാര്‍ച്ച് 14ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ നടത്തും. കണ്ണൂര്‍ താലൂക്കിലുള്ള ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കമെന്ന് സെക്രട്ടറി അറിയിച്ചു.
ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്രജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

Related posts

കെട്ടിട ഫീസ് നികുതി.. വർധനവ് പിൻവലിക്കണം സാദിഖ് ഉളിയിൽ

Aswathi Kottiyoor

തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞ് കൊട്ടിയൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു

Aswathi Kottiyoor
WordPress Image Lightbox