35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് എട്ട് മാസം പ്രായമുളള റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയിൽ കുടുങ്ങി
Uncategorized

മലപ്പുറത്ത് എട്ട് മാസം പ്രായമുളള റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയിൽ കുടുങ്ങി

മലപ്പുറം: കുറ്റിപ്പുറത്ത് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി എട്ടുമാസം പ്രായമായ കു‍ഞ്ഞ് മരിച്ചു. ചെമ്പിക്കല്‍ പാഴൂര്‍‍ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. ഇന്നലെയാണ് കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടങ്ങിയത്. ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചത്.

Related posts

18 വർഷത്തിന് ശേഷം ജയിലിൽ റഹീമിന്റെ മുഖത്ത് ഇന്ന് ചിരി കണ്ടു,-യൂസഫ് കാക്കഞ്ചേരി

Aswathi Kottiyoor

കോളയാട് പെരുവ പറക്കാട്ട് കോളനിയിൽ കാട്ടാന പ്രസവിച്ചു

Aswathi Kottiyoor

മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കാലിലും മുഖത്തും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox