24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുപിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ചു; സംഭവിച്ചത് വൻ ദുരന്തം, മരണസംഖ്യ അറിവില്ല
Uncategorized

യുപിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ചു; സംഭവിച്ചത് വൻ ദുരന്തം, മരണസംഖ്യ അറിവില്ല

ദില്ലി: ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പൻ അപകടം. അപകടത്തില്‍ അഞ്ച് പേരെങ്കിലും മരിച്ചുവെന്നാണ് സൂചന. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല. വിവാഹസംഘം സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹസംഘം ആയതിനാല്‍ തന്നെ ധാരാളം പേര്‍ ബസിലുണ്ടായിരുന്നുവത്രേ.

അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇപ്പോഴും തീ മുഴുവനായി അണഞ്ഞുതീര്‍ന്നിട്ടില്ല. നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കാണ് സംഭവിച്ചിട്ടുള്ളെന്ന് സ്ഥലത്തുനിന്ന് ലഭ്യമായ വിവരങ്ങളില്‍ ഉണ്ട്. ഇവരെയെല്ലാം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Related posts

മന്ത്രി ബിന്ദുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി

Aswathi Kottiyoor

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Aswathi Kottiyoor

2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡുകാർക്ക് റേഷൻ കിട്ടിയില്ല; നഷ്ടപരിഹാരം

Aswathi Kottiyoor
WordPress Image Lightbox