23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അടി, ഇടി, കൂട്ടിയടി; ഒടുവില്‍ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തിരുമാനം; വിസി നിർദേശം നൽകി
Uncategorized

അടി, ഇടി, കൂട്ടിയടി; ഒടുവില്‍ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തിരുമാനം; വിസി നിർദേശം നൽകി

കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related posts

പുതുതായി തിരഞ്ഞെടുക്കപെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി

Aswathi Kottiyoor

ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ൽ ത​ക​ർ​ന്നു വീ​ണു; നാ​ലു പേ​ർ മ​രി​ച്ചു

Aswathi Kottiyoor

രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതം; തെറ്റിദ്ധരിപ്പിക്കരുതെന്നും മെഡി. കോളേജ് ഓർത്തോ വിഭാഗം

Aswathi Kottiyoor
WordPress Image Lightbox