24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രണ്ടാഴ്ച മുൻപ് ആക്രമിച്ചു, വീണ്ടും പുലിയിറങ്ങി, അതേ പശുവിനെ ആക്രമിച്ചു കൊന്നു, സംഭവം പാലപ്പള്ളിയിൽ
Uncategorized

രണ്ടാഴ്ച മുൻപ് ആക്രമിച്ചു, വീണ്ടും പുലിയിറങ്ങി, അതേ പശുവിനെ ആക്രമിച്ചു കൊന്നു, സംഭവം പാലപ്പള്ളിയിൽ


തൃശൂർ: പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്‍റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് വീണ്ടും പുലിയിറങ്ങി കൊന്നത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ വെള്ളം കൊടുക്കാന്‍ എത്തിയ വീട്ടുകാരാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് പുലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

കോഴിക്കോട് കുറ്റ്യാടിയിലെ പശുക്കടവിലും കഴിഞ്ഞ ദിവസം പുലിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. ഇവിടെ കര്‍ഷകന്‍റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നു എന്നാണ് പരാതി. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നായയെ വീടിന് പിറകില്‍ കെട്ടിയിട്ടതായിരുന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ആക്രമണം. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നായയെ കൊന്ന് ഭൂരിഭാഗവും തിന്ന നിലയിൽ കണ്ടത്.

Related posts

വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

നേമം താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി. മെഷീനില്ലാത്തത് അന്വേഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox