24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒടുവില്‍ 18 കൊല്ലത്തിന് ശേഷം ‘ഒറിജിനല്‍ മഞ്ഞുമ്മല്‍ ബോയ്സ്’ഗുണകേവ് സന്ദര്‍ശിച്ചു
Uncategorized

ഒടുവില്‍ 18 കൊല്ലത്തിന് ശേഷം ‘ഒറിജിനല്‍ മഞ്ഞുമ്മല്‍ ബോയ്സ്’ഗുണകേവ് സന്ദര്‍ശിച്ചു

കൊടെക്കനാല്‍: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്‍ വിജയമായി മാറുകയാണ്. ബോക്സോഫീസില്‍ 150 കോടി എന്ന ലക്ഷ്യം ആഗോളതലത്തില്‍ ചിത്രം മറികടന്നു കഴിഞ്ഞു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വലിയ വിജയമാണ് നേടുന്നത്. ആദ്യമായി തമിഴ്നാട്ടില്‍ 25 കോടി നേടിയ മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരിക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത ചിത്രം 2006ല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ പതിനൊന്ന് അംഗ സംഘത്തിന്‍റെ അനുഭവമാണ് മഞ്ഞുമ്മലിന്‍റെ കഥയായി മാറിയത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയില്‍ വീണുപോകുകയും അവനെ രക്ഷിക്കാന്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ നടത്തുന്ന പരിശ്രമമാണ് ചിത്രത്തില്‍ ആവിഷ്തകരിച്ചിരിക്കുന്നത്.

Related posts

സഞ്ജുവിനെ ഒഴിവാക്കാനും സെലക്റ്റര്‍മാര്‍ക്ക് കാരണമുണ്ട്! ടീം സെലക്ഷന്‍ ഇന്ന്; ഔദ്യോഗിക പ്രഖ്യാപനം നാളെ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ആചരിച്ചു

Aswathi Kottiyoor

ലോകകപ്പിലെ മിന്നും പ്രകടനം; ജന്മനാട്ടിൽ പ്ര​ഗ്നാനന്ദക്ക് ​ഗംഭീര വരവേൽപ്, 30 ലക്ഷം രൂപയുടെ സർക്കാർ പാരിതോഷികം

Aswathi Kottiyoor
WordPress Image Lightbox