21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍
Uncategorized

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

ഹോളിവുഡ്: 96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി.

കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്‍റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ കറുന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്. അതേ സമയം മികച്ച വസ്ത്രാലങ്കരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന്‍ ജോണ്‍ സീന എത്തിയത് പൂര്‍ണ്ണനഗ്നനായിട്ടായിരുന്നു.

പ്രധാന അവാര്‍ഡുകള്‍ ഇങ്ങനെ
മികച്ച ചിത്രം
ഓപണ്‍ ഹെയ്മര്‍

മികച്ച നടി
എമ്മ സ്റ്റോണ്‍

മികച്ച സംവിധായകന്‍
ക്രിസ്റ്റഫര്‍ നോളന്‍ -ഓപന്‍ഹെയ്മര്‍

മികച്ച നടന്‍
കില്ല്യന്‍ മർഫി – ഓപന്‍ ഹെയ്മര്‍

സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, “ദ ഹോൾഡോവർസ്”

ആനിമേറ്റഡ് ഷോർട്ട് ഫിലിം
‘വാര്‍ ഈസ് ഓവര്‍’

ആനിമേറ്റഡ് ഫിലിം
“ദ ബോയ് ആന്‍റ് ഹീറോയിന്‍”

ഒറിജിനൽ സ്‌ക്രീൻപ്ലേ
“അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
“അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്സൺ

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം

20 ഡേയ്സ് ഇന്‍ മാര്യുപോള്‍ –
റഷ്യയുടെ യുക്രൈന്‍ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററിയാണ് ഇത്

മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍
‘പുവർ തിങ്‌സ്’

മികച്ച സഹനടന്‍
റോബര്‍ട്ട് ഡൌണി ജൂനിയര്‍ ‘ഓപന്‍ഹെയ്മര്‍’

മികച്ച ഒറിജിനല്‍ സ്കോര്‍
ലുഡ്വിഗ് ഗോറാൻസൺ – ഓപന്‍ ഹെയ്മര്‍

മികച്ച ഗാനം
“വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ ?” “ബാർബി – ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ

മികച്ച വിദേശ ചിത്രം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച ശബ്ദ വിന്യാസം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച എഡിറ്റിംഗ്
ജെന്നിഫര്‍‍ ലൈം ‘ഓപന്‍ഹെയ്മര്‍’

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ്
ഗോഡ്സില്ല മൈനസ് വണ്‍

മികച്ച ഛായഗ്രഹണം
ഹൊയ്തെ വാൻ ഹൊയ്തെമ – ഓപന്‍ഹെയ്മര്‍

Related posts

പല്ല് പറിച്ച് കരിയര്‍ നശിപ്പിച്ചു; ദന്തഡോക്ടർക്കെതിരെ 11 കോടി രൂപയ്ക്ക് കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസ്റ്റ്

Aswathi Kottiyoor

കോഴിക്കോട്ട് കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Aswathi Kottiyoor

മണര്‍കാട് പളളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി –

Aswathi Kottiyoor
WordPress Image Lightbox