23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ
Uncategorized

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ.വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

വ്യാഴാഴ്ച രാവിലെ പേരൂർക്കടയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടി. വിവാഹമോചിതയായ യുവതിയെ കല്യാണം കഴിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്ന് പൂജാരി പൊലീസിനോട് പറഞ്ഞു. കേസിൽ നാലു പ്രതികളെയും റിമാൻഡ് ചെയ്തു.

Related posts

വേളാങ്കണ്ണിക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ നാല്‌ തീർത്ഥാടകർ മരിച്ചുവെബ്

Aswathi Kottiyoor

കർഷകൻ്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂര സമീപനമാണ് സർക്കാരിന്റേത്; രൂക്ഷ വിമർശനവുമായി താമരശേരി രൂപത

Aswathi Kottiyoor

പ്രിയയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox