24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എംവി ജയരാജൻ ശക്തനല്ല, എനിക്ക് പറ്റിയ എതിരാളിയുമല്ല: കെ. സുധാകരൻ
Uncategorized

എംവി ജയരാജൻ ശക്തനല്ല, എനിക്ക് പറ്റിയ എതിരാളിയുമല്ല: കെ. സുധാകരൻ

കണ്ണൂർ : കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജൻ ശക്തനല്ലെന്നും തനിക്ക് പറ്റിയ എതിരാളിയുമല്ലെന്നും കെ.പി.സി.സി പ്രസിഡൻറ് യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. മത്സരിക്കേണ്ടെന്നായിരുന്നു തന്റെ വ്യക്തിപരമായ തീരുമാനമെന്നും എന്നാൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടതിനാൽ മത്സരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താൻ ബിജെപിയിൽ പോകുമെന്ന സിപിഎം പ്രചാരണം ലജ്ജ ഇല്ലാത്തതും ഭ്രാന്തമായ പുലമ്പലുമാണെന്നും ഇത്രകാലം പ്രചരണം നടത്തിയിട്ടും ആരെങ്കിലും വിശ്വസിച്ചോയെന്നും സുധാകരൻ ചോദിച്ചു. നിരന്തരമായ നെറികെട്ട പ്രചരണം മൂലം സിപിഎമ്മിന്റെ വിശ്വാസ്യത തന്നെ തകർന്നുവെന്നും പറഞ്ഞു. പാലക്കാട് നിയമസഭ മണ്ഡലത്തിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ടെൻഷനുമില്ലെന്നും സുധാകരൻ വ്യക്തമാക്കി. വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണം തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകുമെന്നും ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലും പൊതുദർശനം

Aswathi Kottiyoor

“ശലഭോദ്യാനം” നാടിന് സമർപ്പിച്ചു

Aswathi Kottiyoor

രാജ്യത്ത് 10,542 പുതിയ കോവിഡ് കേസുകൾ; 38 മരണം

Aswathi Kottiyoor
WordPress Image Lightbox