• Home
  • Uncategorized
  • 18 വ‍ർഷം ഇരുട്ടറയിൽ; മലയാളിയുടെ ജീവന് വില 34 കോടി, ബ്ലഡ് മണി നൽകാൻ അധികസമയം മുന്നിലില്ല; നാട് ഒന്നിക്കുന്നു
Uncategorized

18 വ‍ർഷം ഇരുട്ടറയിൽ; മലയാളിയുടെ ജീവന് വില 34 കോടി, ബ്ലഡ് മണി നൽകാൻ അധികസമയം മുന്നിലില്ല; നാട് ഒന്നിക്കുന്നു

കോഴിക്കോട്: വധശിക്ഷയും കാത്ത് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന യുവാവിന്റെ ജീവന് ഒടുവില്‍ അധികൃതര്‍ വില നിശ്ചയിച്ചു. 34 കോടി രൂപ. ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായാണ് സൗദി കുടുംബം ഈ ഭീമമായ ദയാധനം ആവശ്യപ്പെട്ടത്. ദയാധനം എന്ന ഉപാധിയില്‍ വധശിക്ഷ ഒഴിവാക്കി മോചനം നല്‍കാമെന്ന് കുടുംബം ഇന്ത്യന്‍ എംബസിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.

2006ല്‍ തന്റെ 26-ാം വയസ്സിലാണ് അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. തലയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഏപ്രില്‍ 20നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ.

എം പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പെടെ നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കമ്മിറ്റി അധികൃതര്‍.

Related posts

‘ജയ് ​ഗണേഷി’ന് സംഭവിക്കുന്നത് എന്ത്? വിഷുദിനം ആര് നേടി ? എതിരാളികൾക്ക് മുന്നിൽ വീഴാതെ ആടുജീവിതം

Aswathi Kottiyoor

കഴിഞ്ഞ വർഷം മരിച്ച KSRTC ജീവനക്കാരന് ഈ മാസം ട്രാൻസ്ഫർ

Aswathi Kottiyoor

കോളയാട് റോഡിലേക്ക് മുളംകാടുകൾ കടപുഴകി വീണു

Aswathi Kottiyoor
WordPress Image Lightbox