22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ.
Uncategorized

ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ.

ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ് ജനറൽ എന്നിവർ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു..നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നോർക്ക പ്രതിനിധികളും ചേർന്ന് ഇസ്രയേൽ കോൺസുൽ ജനറൽ ടാമി ബെൻ- ഹൈം മിൽ നിന്ന് വാങ്ങി ബന്ധുക്കൾക്ക് വിട്ടു നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം വേഗം നാട്ടിലെത്തിച്ച ഇസ്രയേൽ സർക്കാരിന് മന്ത്രി നന്ദി അറിയിച്ചു

നിബിന്റെ ശരീരം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തെ വാടിയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. വടക്കൻ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു യുവാവിന്റെ ജോലി. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിൻ മാക്സ്‍വെല്ല് കൊല്ലപ്പെട്ടത്.

Related posts

ആലപ്പുഴയിൽ യാത്രക്കാരുമായി ഹൗസ് ബോട്ട് മുങ്ങി

Aswathi Kottiyoor

മാന്നാറിൽ കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ്‌ അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതി, നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

Aswathi Kottiyoor
WordPress Image Lightbox